
ആലപ്പുഴ: സർവീസിൽ നിന്ന് വിരമിക്കുന്ന മേഖല ഉപഡയറക്ടർക്കും പ്രിൻസിപ്പൽമാർക്കും ഹയർസെക്കൻഡറി പ്രിൻസിപ്പൽസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. സമ്മേളനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്നവർക്ക്ഉപഹാരങ്ങൾ വിതരണം ചെയ്തു. മേഖല ഉപഡയറക്ടർ വി.കെ.അശോക് കുമാർ, പ്രിൻസിപ്പൽമാരായ ഇ.പി. സതീശൻ, മാത്തുക്കുട്ടി തോമസ് ചീരംവേലിൽ, അനില.എം.ആർ, പ്രിയ ജേക്കബ്, സൂസൻ സാമുവൽ, എസ്.ചിത്ര, വി.എച്ച്.ആന്റണി, വി.ഹരീഷ് കുമാർ എന്നിവരാണ് ആദരം ഏറ്റുവാങ്ങിയത്. ബി.ആർ.ബിന്ദു, യു.ജയൻ, ജി.മുകുന്ദൻ നായർ, കെ.ആർ.ജ്യോതി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |