SignIn
Kerala Kaumudi Online
Saturday, 27 June 2026 5.37 PM IST

വീട്ടിൽ തമ്പടിച്ച് മോഷണം,​ നിലവിളക്കുകളും ഉരുളികളും കവർന്നു

മുഹമ്മ: ശ്രീനാരായണ ഗുരുവിന്റെ വൈദ്യനായിരുന്ന വലപ്പാട് ഗുരുനാഥൻ വൈദ്യരുടെയും മഹാകവി കുമാരനാശാന്റെ ശിഷ്യനായിരുന്ന വിദ്വാൻ വൈദ്യരുടെ (കൃഷ്ണൻകുട്ടി വൈദ്യർ) കുടുംബ വീടായ മുഹമ്മ പുത്തനങ്ങാടിയിലെ തോപ്പിൽ വീട്ടിൽ മോഷണം. ഗൃഹനാഥനായ ബാബുവും ഭാര്യ വിജയകുമാരിയും ബംഗളൂരുവിലെ മകന്റെ വീട്ടിൽ പോയ സമയത്തായിരുന്നു മോഷണം നടന്നത്.

150 വർഷത്തിലേറെ പഴക്കമുള്ള വലിയ ചെമ്പുകലം, കാൽപ്പെട്ടികൾ,വലിയ നിലവിളക്കുകൾ, ഉരുളികൾ, കിണ്ണം, വസ്തിക്കുഴൽ എന്നിവയാണ് കവർന്നത്.

ജനൽ കമ്പികൾ മുറിച്ച് അകത്തു കടന്ന മോഷ്ടാക്കൾ ദിവസങ്ങളോളം വീട്ടിൽ താമസിച്ചതായും കരുതുന്നു.

ചാരമംഗലം പറമ്പ് വേലിക്കകത്ത് കുടുംബക്ഷേത്രത്തിലും കഴിഞ്ഞ ദിവസം മോഷണം നടന്നു. മുറി കുത്തിത്തുറന്ന് ഓട്ടുപാത്രങ്ങൾ,വിളക്കുകൾ, പൂജാ വസ്തുക്കൾ എന്നിവയാണ് കവർന്നത്. മോഷ്ടാക്കൾ മറന്നു വച്ച മൊബൈൽ ഫോണും വാതിൽ പൊളിക്കാൻ ഉപയോഗിച്ച ഉളിയും പൊലീസിന് കൈമാറിയിട്ടുണ്ട്. കായിപ്പുറം തയ്യിൽ കുടുംബ ക്ഷേത്രത്തിലും മഞ്ഞിപ്പുഴയിലും കഴിഞ്ഞ ദിവസം മോഷണം നടന്നിരുന്നു. ചെമ്പു കലം, ഓട്ടുരുളികൾ, നിലവിളക്കുകൾ എന്നിവയാണ് ഇവിടെ നിന്നും കവർന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL