
ചെന്നിത്തല: മഹാത്മാ ബോയ്സ് ഹൈസ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ നടപ്പിലാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി. തക്കാളി, വഴുതന, വെണ്ട, പച്ചമുളക്, കാബേജ് തുടങ്ങി വിവിധ ഇനം പച്ചക്കറികളാണ് കൃഷി ചെയ്തത്. സ്കൂൾ പ്രസിഡന്റ് ചെറിയാൻ ഉദ്ഘാടനം ചെയ്തു. മാനേജർ മോഹനൻ കണ്ണങ്കര, പി.ടി.എ പ്രസിഡന്റ് പ്രവീൺ പ്രണവം, ഹെഡ്മിസ്ട്രസ്സ് വിജയലക്ഷ്മി, കമ്മിറ്റിയംഗ യോഹന്നാൻ, വാർഡ് മെമ്പർ ദീപാ രാജൻ, അദ്ധ്യാപകരായ ജി.ജയദേവ്, ഗോവിന്ദൻ നമ്പൂതിരി, ഉമ, ഷൈലജ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |