SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 AM IST

പൊലീസ് കസ്റ്റഡിയിൽ ജീവനൊടുക്കിയ, ജൂവലറി ഉടമയ്ക്ക് മർദ്ദനമേറ്റിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്

s

മുഹമ്മ : പൊലീസ് കസ്റ്റഡിയിലിരിക്കെ സയനൈഡ് കഴിച്ച് ജീവനൊടുക്കിയ ജൂവലറി ഉടമ കൊടിയ മർദ്ദനത്തിന് ഇരയായെന്ന ആരോപണം ശരിവച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മുഹമ്മയിലെ രാജി ജൂവലറി ഉടമ മുഹമ്മ പൊന്നാട് പണിക്കപ്പറമ്പ് വീട്ടിൽ രാധാകൃഷ്ണൻ (63) കഴിഞ്ഞ ഫെബ്രുവരി 7നാണ് കടുത്തുരുത്തി പൊലീസ് തെളിവെടുപ്പിനെത്തിച്ചപ്പോൾ ജൂവലറിയിലിരുന്ന സയനൈഡ് കഴിച്ച് ജീവനൊടുക്കിയത്. മോഷണസ്വർണം വാങ്ങിയെന്നാരോപിച്ച് കടുത്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്ത രാധാകൃഷ്ണന് സ്റ്റേഷനിൽ വച്ച് മർദ്ദനമേറ്റിരുന്നതായി മകൻ പരാതി നൽകിയിരുന്നു.

രാധാകൃഷ്ണന്റെ വാരിയെല്ലുകൾ ഒടിഞ്ഞതായും തോളിന് പിന്നിൽ വശങ്ങളിലായി രണ്ടും നടുവിന്റെ ഇടതുഭാഗത്ത് ഒന്നും ഇടതു കാലിന്റെ മുട്ടിനു താഴെ രണ്ടും ഭാഗങ്ങളിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.ഫോറൻസിക് റിപ്പോർട്ട് കൂടി വന്ന ശേഷമേ മരണകാരണം കൂടുതൽ വ്യക്തമാകുകയുള്ളൂ. പിടിയിലായ ആഭരണമോഷ്ടാവ് പറഞ്ഞതനുസരിച്ചാണ് ഫെബ്രുവരി ആറിന് രാധാകൃഷ്ണനെ കടുത്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്ന് രാത്രി മുഴുവൻ കടുത്തുരുത്തി സ്റ്റേഷനിലെ ലോക്കപ്പിലായിരുന്നു. പിറ്റേ ദിവസം തെളിവെടുപ്പിനായി ജൂവലറിയിൽ എത്തിച്ചപ്പോഴാണ് ജീവനൊടുക്കിയത്.

രാധാകൃഷ്ണന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം നടന്നു വരുകയാണ്. സംയുക്ത വിശ്വകർമ്മ സംഘടനകളുടെ ആഭിമുഖ്യത്തിൽ കടുത്തുരുത്തി പൊലീസ് സ്റ്റേഷനു മുന്നിൽ നാളെ രാവിലെ 10ന് രാധാകൃഷ്ണന്റെ കുടുംബാംഗങ്ങളും സംഘടനാ പ്രവർത്തകരും ചേർന്ന് ധർണ നടത്തും.
ആരോപണവിധേയരായ പൊലീസുകാരെ മാറ്റിനിർത്തി അന്വേഷണം നടത്തുക, കുടുംബാംഗത്തിന് സർക്കാർ ജോലി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ​മരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL