ആലപ്പുഴ: ബൈപ്പാസ് മേൽപ്പാലം തകർച്ചയിൽ സമഗ്ര അന്വേഷണം വേണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) ജില്ലാ പ്രസിഡന്റ് സാദിഖ്.എം.മാക്കിയിലും സെക്രട്ടറി പി.ജെ.കുര്യനും ആവശ്യപ്പെട്ടു. പണികൾ നിർത്തിവച്ച് ചേരുവകൾ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്താൻ പൊതുമരാമത്ത് വകുപ്പ് തയാറായില്ലെങ്കിൽ ദേശീയ പാതയിൽ നിർമ്മിച്ചുവരുന്ന മേൽപ്പാലങ്ങൾ തകർന്ന് വീണ് കേരളത്തിന്റെ ദുരന്ത പട്ടികയിൽ പുതിയൊരിടം നേടുമെന്നും അവർ മുന്നറിയിപ്പ് നൽകി.ഒന്നാം ബൈപ്പാസും സുരക്ഷിതമല്ല. പണിയിൽ അഴിമതിയുണ്ടെന്നും കോൺക്രീറ്റ് - കമ്പി ചേരുവകൾ ആനുപാതികമല്ലെന്നും നേരത്തെ നാട്ടുകാരും ജനപ്രതിനിധികളും ചൂണ്ടിക്കാട്ടിയിരുന്നതായി അവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |