
ചാരുംമൂട്: താമരക്കുളം ചത്തിയറ ഗവ.എൽ.പി എസിൽ കായംകുളം ബി.ആർ.സിയുടെയും ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ 318 ബി യുടെയും സഹകരണത്തോടെ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കുമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്.എം.സി ചെയർമാൻ ജെ.അബ്ദുൽ റഫീക് അദ്ധ്യക്ഷത വഹിച്ചു. മാതൃ സംഗമം ചെയർപേഴ്സൺ മഞ്ജു എസ്.നായർ, എസ്.എം.സി വൈസ് ചെയർമാൻ ആർ.അനീഷ് മോൻ, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ അബ്ദുൽ റംഷാദ്, സീനിയർ അധ്യാപിക എസ്.ശ്രീലത എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |