SignIn
Kerala Kaumudi Online
Saturday, 24 October 2026 2.49 AM IST

ഉപകരണങ്ങൾ നൽകി

ഹരിപ്പാട്: ഹരിപ്പാട് ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ 'ഉപജീവനം' എന്ന പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ ഉപകരണങ്ങൾ നൽകി.വീയപുരം ഗ്രാമപഞ്ചായത്ത് 8-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ഉപകരണങ്ങൾ നൽകിയത്. വീയപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും,8-ാം വാർഡ് മെമ്പറും ആയ മായ ജയചന്ദ്രൻ ഉപകരണങ്ങൾ എൻ.എസ്.എസ് വോളണ്ടിയർമാരിൽ നിന്ന് ഏറ്റുവാങ്ങി. പ്രോഗ്രാം ഓഫീസർ ജസീന്ത.സി അദ്ധ്യക്ഷയായി. ക്യാമ്പ് ലീഡർ ബഞ്ചമിൻ, വോളണ്ടിയർ ലീഡർ കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL