
ഹരിപ്പാട്: സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഹരിപ്പാട് ശ്രീ കേരളവർമ്മ മെമ്മോറിയൽ ഗ്രന്ഥശാലയിൽ നടക്കുന്ന പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന വനിതാദിന സെമിനാർ ജില്ലാ പഞ്ചായത്ത് അംഗം എ.ശോഭ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഓമനയുടെ അദ്ധ്യക്ഷയായി. കൃഷ്ണകുമാരി വിഷയം അവതരണം നടത്തി.ജയകുമാരി സംസാരിച്ചു. പി.പൊന്നമ്മ സ്വാഗതവും സ്വാഗതസംഘം ചെയർമാൻ സി.എൻ.എൻ നമ്പി നന്ദിയും പറഞ്ഞു. സ്വാഗതസംഘം കൺവീനർ ബാബുരാജ്, ഇളനല്ലൂർ തങ്കച്ചൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |