ആലപ്പുഴ: വൃദ്ധന്റെ കൈയിൽ കുടുങ്ങിയ മോതിരം മുറിച്ചു മാറ്റിഫയർഫോഴ്സ്. വലതുകൈയ്യിലെ ചെറുവിരലിൽ സ്റ്റീൽ മോതിരം കുടുങ്ങിയ നിലയിൽ അസഹനീയമായ വേദനയുമായിട്ടാണ് ഡോ. നവീൻകുമാറിന്റെ അടുത്തെത്തിയത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മോതിരത്തിന്റെ 90ശതമാനവും മാംസത്തിനുള്ളിലായതിനാൽ നീരുവന്ന് പഴുത്ത് അഴുകിയ നിലയിലായിരുന്നു. തുടർന്നാണ് ഫയർഫോഴ്സിന്റെ സഹായം തേടിയത്. ആലപ്പുഴ സ്റ്റേഷനിലെത്തിച്ചതോടെ, ജീവനക്കാർ ശ്രദ്ധാപൂർവ്വം അരമണിക്കൂറിന് താഴെ സമയമെടുത്ത് മോതിരം മുറിച്ചു നീക്കുകയായിരുന്നു. അസ്ഥികൾ പുറത്ത് കാണാവുന്ന അവസ്ഥ ആയതിനാൽ ഡോക്ടർ തന്നെ വൃദ്ധനെ തുടർ ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |