SignIn
Kerala Kaumudi Online
Saturday, 24 October 2026 2.47 AM IST

അങ്കണവാടികൾക്ക് സഹായം

dsawsd

മുഹമ്മ: വനിതാദിനത്തിൽ ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ വനിതാകൗൺസിലിന്റെ നേതൃത്വത്തിൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 3 -ാം വാർഡിലെ 49-ാം നമ്പർ കാവുങ്കൽ ടെമ്പിൾ ഈസ്റ്റ്, 32-ാം നമ്പർ തറമൂട് എന്നീ അങ്കണവാടികൾക്കായി ഫ്രിഡ്ജ്, മിക്സി, സീലിംഗ് ഫാൻ, കിച്ചൺ സ്റ്റാൻഡ് എന്നിവ കൈമാറി. ജില്ലാ വനിതാ കൗൺസിൽ കൺവീനർ ഷബീന. എച്ച് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.അനന്തകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു.എം.വി.സുനിൽകുമാർ, പി.എസ്. സന്തോഷ് കുമാർ,​കെ.എം.രാജേഷ്,​എസ്.ഹരിലാൽ എന്നിവർ സംസാരിച്ചു.ഇ.വി.പ്രമോദ് സ്വാഗതവും പ്രവദ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL