മാവേലിക്കര: ചെട്ടികുളങ്ങര ഹയർ സെക്കന്ററി സ്ക്കൂൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, ഈരേഴ നോർത്ത് എൽ.പി.എസ് എന്നിവയുടെ ഐ.എസ്.ഒ അംഗീകാര പ്രഖ്യാപനം, സാംസ്കാരിക കവാടം ഉദ്ഘാടനംഎന്നിവയുടെ സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. എ.എൻ.പി നായർ മെമ്മോറിയൽ എഡ്യൂക്കേഷണൽ ട്രസ്റ്റ് മാനേജർ കെ.പി.ശശികലാദേവി അധ്യക്ഷയായി. ഐ.എസ്.ഒ 9001-2015 സർട്ടിഫിക്കേറ്റ് സമർപ്പണവും വിഷൻ-2032 പ്രഖ്യാപനവും എസ്.ഐഇ.ടി. ഡയറക്ടർ ബി.അബുരാജ് നിർവഹിച്ചു. സ്കൂളിൽ നിർമ്മിച്ച സാംസ്കാരിക കവാടം കവി വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. മെറിറ്റ് അവാർഡുകൾ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ്, മികച്ച വിദ്യാർഥിക്കുള്ള പുരസ്കാരം ജില്ലാ പഞ്ചായത്തംഗം കെ.ജി.സന്തോഷ്, മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരം എ.ഇ.ഒ: എൻ.ഭാമിനി എന്നിവർ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |