SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

ആനച്ചമയ നിർമ്മാണം ശില്പശാല

anachamayam

ചെന്നിത്തല: പേസ് സെറ്റിംഗ് പ്രവർത്തനത്തിന്റെ ഭാഗമായി ചെന്നിത്തല നവോദയ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുവേണ്ടി ആനച്ചമയ നിർമ്മാണത്തിൽ ശില്പശാല സംഘടിപ്പിച്ചു. പരമ്പരാഗത ആനച്ചമയ നിർമ്മാണത്തിൽ കഴിവ് തെളിയിച്ച വ്യക്തിയും സാംസ്കാരിക വകുപ്പ് ഫെലോഷിപ്പ് ജേതാവുമായ ആര്യദേവിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നെറ്റിപ്പട്ട നിർമ്മാണത്തിൽ പരിശീലനം നൽകി.ബുധനൂർ പരാശക്തി ബാലികാഭവനിലെ വിദ്യാത്ഥികളെ കൂടി പങ്കെടുപ്പിച്ചാണ് ശില്പശാല സംഘടിപ്പിച്ചതെന്ന് സ്കൂൾ പ്രിൻസിപ്പൽ സി.എച്ച് ദിനേശനും ശില്പശാല കോർഡിനേറ്ററും നവോദയ വിദ്യാലയത്തിലെ കലാ അദ്ധ്യാപകനുമായ സജികുമാറും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL