ആലപ്പുഴ: ആലപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന പി.എ.ഹാരിസ് ഫൗണ്ടേഷന്റെയും ട്രിനിറ്റി എജുക്കേഷൻ ഇന്നവേഷൻ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ കർണാടക സി.ഇ.ടി മെഡിക്കൽ, നഴ്സിംഗ് എൻട്രൻസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി സൗജന്യ മോഡൽ എൻട്രൻസ് പരീക്ഷ സംഘടിപ്പിക്കും. ഏപ്രിൽ 5, 6 തീയതികളിൽ ആലപ്പുഴ ശവക്കോട്ട പാലത്തിന് കിഴക്കുവശം പ്രവർത്തിക്കുന്ന ട്രിനിറ്റി എജുക്കെയർ ഇന്നവേഷൻ സെന്ററിലാണ് പരീക്ഷ . പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 9677894660.8281948602 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം. രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |