ആലപ്പുഴ : കടൽമണൽ ഖനനം കേന്ദ്രസർക്കാർ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ മത്സ്യതൊഴിലാളികളുടെ പൊതുവേദിയായ കേരളാ സ്റ്റേറ്റ് ഫിഷറീസ് കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണിക്ക് മത്സ്യതൊഴിലാളി പ്രതിനിധികൾ പാർലമെന്റ് മാർച്ചും ധർണ്ണയും നടത്തും. കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളും വിവിധ മത്സ്യതൊഴിലാളി സംഘടനനേതാക്കളും മാർച്ചിനെ അഭിവാദ്യം ചെയ്യും. പാർലമെന്റ് മാർച്ചിന്‌ശേഷം ഫിഷറീസ് കോർഡിനേഷൻ കമ്മിറ്റി ചേർന്ന് ഭാവിസമരപരിപാടികൾക്ക് രൂപം നൽകുമെന്ന് ഫിഷറീസ് കോർഡിനേഷൻ കമ്മറ്റി ജനറൽ കൺവീനർ പി.പി.ചിത്തരഞ്ജൻ എം.എൽ.എ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |