ആലപ്പുഴ : കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പത്തനംതിട്ട ജില്ലയിൽ തിരുവല്ല കുന്നന്താനം കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽമേള മാർച്ച് 15ന് നടക്കും. പത്ത്, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, ഐ.ടി.ഐ തുടങ്ങി വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വിവിധ സ്ഥാപനങ്ങളിൽ നിന്നായി 200ൽപ്പരം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 9495999688 എന്ന നമ്പറിൽ ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |