SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

നിർമ്മാണ മേഖലയിൽ കൂടുതൽ കൂലി ചോദിച്ച് ഭായിമാർ

ആലപ്പുഴ : നിർമ്മാണ സാമഗ്രികളുടെ വിലയിൽ കുറവുണ്ടായെങ്കിലും അന്യസംസ്ഥാന തൊഴിലാളികൾ കൂടുതൽ വേതനം ആവശ്യപ്പെടുന്നത് നിർമ്മാണമേഖലയെ പ്രതിസന്ധിയി​ലാക്കുന്നു. ജില്ലയിൽ നിർമ്മാണമേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളിൽ 75ശതമാനത്തോളം അന്യസംസ്ഥാനക്കാരാണെന്നിരിക്കെയാണ് ഇവരുടെ ഏജന്റുമാർ കൂടുതൽ വേതനം ആവശ്യപ്പെട്ടു തുടങ്ങിയത്.

മുമ്പ് ഒരു ദിവസത്തെ വേതനം 700 രൂപയായിരുന്നത് വർദ്ധിച്ച് ഇപ്പോൾ 1000 രൂപയിലെത്തിയിരുന്നു. ഇത് ഹെൽപ്പർക്ക് 900വും മേസ്തരിക്ക് 1100 രൂപയുമായി വർദ്ധിപ്പിക്കണമെന്നാണ് ഏജന്റുമാരുടെ ആവശ്യം.

ഇതോടെ പലരും അന്യസംസ്ഥാനതൊഴിലാളികളെ ഉപേക്ഷിച്ചതോടെ നിർമ്മാണജോലികളും മുടങ്ങി. നിർമ്മാണജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ കാർഷികമേഖലയിലേക്കും കൂടുമാറിയിട്ടുണ്ട്.

സാധന വില കുറഞ്ഞപ്പോൾ പുതിയ പ്രതിസന്ധി

 നിർമ്മാണ സാമഗ്രികളുടെ വിലയിൽ അടുത്തിടെ കുറവ് ഉണ്ടായിട്ടുണ്ട്

 ഒരുചാക്കിന് 430 രൂപയായിരുന്ന സിമന്റ് വില 330 രൂപയായി കുറഞ്ഞു

 കി.ഗ്രാമിന് 100 രൂപയുണ്ടായിരുന്ന കമ്പിവില 65രൂപയായി താഴ്ന്നു

 10 രൂപയായിരുന്ന ചുടുകട്ടയുടെ വില 8 രൂപയായി ഇടിഞ്ഞു.

നിർമ്മാണ സാമഗ്രികളുട‌െ വില

സിമന്റ് (ഒരു ചാക്ക്) : ₹330

കമ്പി (ഒരു കിലോ) : ₹65

എം.സാന്റ് : ₹ 60 - 65
ടി.സാന്റ് : ₹68 -72
കരിങ്കല്ല് (135 അടി ക്വിന്റൽ) : ₹900
ഇഷ്ടിക : ₹8

"സിമന്റ് വില 330രൂപയിലെത്തിയെങ്കിലും സാമ്പത്തിക പ്രതിസന്ധി കൂടിയതിനാൽ പലേടത്തും നിർമ്മാണം ഇഴയുകയാണ്

- ശശി, സിമന്റ് വ്യാപാരി, തോട്ടപ്പള്ളി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL