
ആലപ്പുഴ : കമ്മ്യൂണിസ്റ്റുകാരന്റെ ആഡംബരമെന്ന തലക്കെട്ടിൽ മന്ത്രി സജി ചെറിയാനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം വിഴിഞ്ഞത്തെ സീഫുഡ് കഫേ ഉദ്ഘാടനചടങ്ങുമായി ബന്ധപ്പെട്ടത്. ഇതിന്റെ യഥാർത്ഥ ഫോട്ടോ ഫേസ് ബുക്കിൽ ഷെയർ ചെയ്ത് മന്ത്രി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മന്ത്രിയുടെ ഫേസ് ബുക്ക് കുറിപ്പിങ്ങനെ....
'രാഷ്ട്രീയ എതിർപ്പ് കാരണം നിലവാരത്തകർച്ചയുടെ അങ്ങേയറ്റത്തേക്ക് സി.പി.എം വിരോധികൾ താഴുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ കാണുന്നത്. മറുപടി എഴുതണം എന്ന് ആദ്യം കരുതിയതല്ലെങ്കിലും തങ്ങൾ എത്തിയ അധഃപതനത്തിന്റെ ആഴം ഇത് പ്രചരിപ്പിക്കുന്നവർക്ക് ബോധ്യം വന്നോട്ടെയെന്ന് കരുതിയാണ് ഈ കുറിപ്പ്.
നിറയെ ഭക്ഷണ വസ്തുക്കൾ നിരത്തിയിരിക്കുന്ന ഒരു ടേബിളിൽ ഞാൻ ഭക്ഷണം കഴിക്കുന്ന ക്രോപ് ചെയ്ത ഒരു ചിത്രമാണ് ഒരു കമ്യൂണിസ്റ്റുകാരന്റെ ആഡംബരമെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത്. അതിന്റെ ക്രോപ് ചെയ്യാത്ത യഥാർത്ഥ ചിത്രം ഇവിടെ ചേർത്തിട്ടുണ്ട്. 2024 ജനുവരി 10 ന് വിഴിഞ്ഞത്ത് തുടങ്ങിയ കേരള സീഫുഡ് കഫെയുടെ ഉദ്ഘാടനത്തിന്റെ ചിത്രമാണ് ഇത്. സംസ്ഥാന സർക്കാരിന്റെ സ്വന്തം സംരംഭമായ ഇത് മത്സ്യഫെഡാണ് നടത്തുന്നത്. ചിത്രത്തിൽ കാണുന്നതും അല്ലാത്തതുമായ ഒട്ടേറെ വിഭവങ്ങൾ മിതമായ വിലയിൽ ആസ്വദിക്കാൻ ചിത്രം പ്രചരിപ്പിക്കുന്നവരെകൂടി കേരള സീഫുഡ് കഫേയിലെക്ക് സ്വാഗതം ചെയ്താണ് മന്ത്രി കുറിപ്പ് അവസാനിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |