
ചേർത്തല: ഗവ. ടൗൺ എൽ.പി സ്കൂളിന്റെ 106ാമത് വാർഷികാഘോഷവും എൻഡോവ്മെന്റ് വിതരണവും പ്രീ പ്രൈമറി,പ്രൈമറി കലോത്സവും സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഡ്വ.ദിനൂപ് വേണു അദ്ധ്യക്ഷത വഹിച്ചു. പ്രീ പ്രൈമറി കലോത്സവം മുനിസിപ്പൽ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു. അനിൽ മാടക്കൽ,ചേർത്തല ലളിത എന്നിവർ വിശിഷ്ടാതിഥികളായി. കുട്ടികൾക്കുള്ള സമ്മാനദാനവും എൻഡോവ്മെന്റ് വിതരണവും മുനിസിപ്പൽ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജി.രഞ്ജിത് നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് എം.സി.ജയശ്രീ സ്വാഗതം പറഞ്ഞു. നഗരസഭ കൗൺസിലർ ആശ മുകേഷ്,പി.ടി.എ വൈസ് പ്രസിഡന്റ് പി.പ്രശാന്ത്,അംഗങ്ങളായ കെ.ജെ.എബിമോൻ,ലിജിയ,ബ്രിജിലാൽ,രഞ്ജിത്, സ്കൂൾ അദ്ധ്യാപകരായ എൻ.എസ്.ശ്രീകുമാർ,ഷാലറ്റ്,ജ്യോതിലക്ഷ്മി, ലെറ്റീഷ്യ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |