
കായംകുളം: സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെ സഹായത്തോടെ എം.എസ്.എം കോളേജിൽ ഔഷധസസ്യ ഉദ്യാനം നിർമിച്ചു. ബോട്ടണി, ബയോടെക്നോളജി ഡിപ്പാർട്മെന്റുകൾ സംയുക്തമായി നടത്തിയ ഔഷധസസ്യ പരിപാലന പദ്ധതി ഔഷധസസ്യ ബോർഡ് എക്സിക്യൂട്ടീവ് അംഗം ഡോ.പ്രിയദേവദത്ത് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ എ.മുഹമ്മദ് താഹ അദ്ധ്യക്ഷത വഹിച്ചു, ബോട്ടണി വിഭാഗം മേധാവി ജിജോ വർഗീസ്,വൈസ് പ്രിൻസിപ്പൽ ഡോ.ദിവ്യ,പി .റ്റി.എ പ്രസിഡന്റ് ചീരാമത്ത് റഷീദ്, കലാലയ യൂണിയൻ ചെയർമാൻ മർഫീൻ ,അദ്ധ്യാപകരായ ഡോ.ലക്ഷ്മി ആർ , ഡോ.വിദ്യ.ജെ,ഡോണശ്രുതി കെ പിള്ള,തുഷാര.റ്റി, ജസീറ.ജെ.എസ്, ശബ്നം.എ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |