കായംകുളം: കൃഷ്ണപുരം ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാംക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.polyadmisdion.org/ths എന്ന വെബ്സൈറ്റിലൂടെ ഏപ്രിൽ 8 വരെ അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഏഴാം ക്ലാസ് നിലവാരത്തിലുള്ള ഇംഗ്ലീഷ്,കണക്ക്,ഫിസിക്സ്,കെമിസ്ട്രി, പൊതുവിജ്ഞാനം,മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങളിലാണ് ചോദ്യങ്ങൾ. അഭിരുചിപരീക്ഷ ഏപ്രിൽ 10 ന് രാവിലെ 10 മുതൽ 11. 30 വരെ കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്കൂളിൽ നടത്തും. ജനറൽ വർഷോപ്പിന് പുറമേ ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, റഫ്രിജറേഷൻ &എയർകണ്ടീഷനിങ്,ടേണിങ്, ഫിറ്റിംഗ്,വെൽഡിങ് എന്നിവയാണ് സ്പെഷ്യലൈസ് ട്രേഡുകൾ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9400006468,9656450550.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |