SignIn
Kerala Kaumudi Online
Saturday, 24 October 2026 1.51 PM IST

വിചാരധാര കത്തിച്ച് പ്രതിഷേധം

mp

ആലപ്പുഴ: ഗാന്ധിജിയുടെ ചെറുമകൻ തുഷാർ ഗാന്ധിയെ ആർ.എസ്എസ് പ്രവർത്തകർ തിരുവനന്തപുരത്ത് തടഞ്ഞതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “ആർ എസ് എസ് ഒരു വിഷമാണ് “ എന്ന മുദ്രാവാക്യമുയർത്തി ആലപ്പുഴ ക്വിറ്റ് ഇന്ത്യാ സ്ക്വയറിന് മുൻപിൽ ആർ.എസ്. എസിന്റെ ആശയഗ്രന്ഥമായ വിചാരധാര കത്തിച്ചു. ജില്ലാ പ്രസിഡന്റ് ഡോ.എം.പി പ്രവീൺ ഉദ്ഘാടനം ചെയ്തു . നിതിൻ.എ പുതിയിടം അദ്ധ്യക്ഷത വഹിച്ചു. റഹിം വെറ്റക്കാരൻ, അഡ്വ അജയ് ജ്യൂവൽ കുര്യാക്കോസ്, അഡ്വ മിഥുൻ മയൂരം,ഷമീം റാവുത്തർ, എ.ഡി.തോമസ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL