
ആലപ്പുഴ: വിഷരഹിത പച്ചക്കറി ഉൽപ്പാദനം ലക്ഷ്യമാക്കിയും കൃഷിയാണ് എന്റെ ലഹരി എന്ന സന്ദേശമുയർത്തിയും കുട്ടി കർഷകരായ ഫരീദ ഫിറോസും ഫാദിയ ഫിറോസും വീടിന്റെ മട്ടുപ്പാവിൽ ചെയ്തുവരുന്ന 'എന്റെ കുട്ടിത്തോട്ടം എന്റെ അഭിമാനം' കൃഷിയുടെ വിളവെടുപ്പ് ജില്ലാ കലക്ടർ അലക്‌സ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. കാലം ആവശ്യപ്പെടുന്ന പ്രധാന കാര്യമാണ് ജൈവകൃഷിയെന്നും, ജൈവ കൃഷി എന്നത് ഓരോരുത്തരുടെയും സംസ്‌കാരമായി മാറണമെന്നും ഫരീദയും ഫാദിയായും ചെയ്യുന്ന മട്ടുപ്പാവ് കൃഷി തീർത്തും മാതൃകാപരവും പ്രോത്സാഹനം അർഹിക്കുന്താണെന്നും കലക്ടർ അഭിപ്രായപ്പെട്ടു.
നഗരസഭ ഉപാദ്ധ്യക്ഷൻ പി.എസ്.എം.ഹുസൈനും ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |