
ആലപ്പുഴ: പുന്നപ്ര യു.പി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പര്യടനം നടത്തി. വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ നടന്ന പരിപാടിയിൽ എച്ച്.എം എ.ടി.ശ്രീലത, പി.ടി.എ പ്രസിഡന്റ് സനോജ്, എം.പി.ടി.എ പ്രസിഡന്റ് രമ്യ, അദ്ധ്യാപകരായ സുരേഷ്, പ്രമോദ് കുമാർ, വിനോദ് രാജൻ, ഓഫീസ് സ്റ്റാഫ് വിനേഷ് എന്നിവർ പങ്കെടുത്തു. എ.ടി.ഒ അജിത് കുമാർ,
സണ്ണിപോൾ, ജയകുമാരി, മഹേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |