SignIn
Kerala Kaumudi Online
Saturday, 24 October 2026 9.37 AM IST

ഗുണനിലവാര പരിശോധന നടത്തി നെല്ല് സംഭരിക്കണം

ആലപ്പുഴ: നെല്ലിന്റെ ഗുണനിലവാര പരിശോധന കർഷകരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടത്തി സമയബന്ധിതമായി നെല്ല് സംഭരിക്കാൻ പാഡി മാർക്കറ്റിംഗ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി​. ജില്ലയിലെ നെല്ല് സംഭരണം സുഗമമായി നടത്തുന്നതിന് മന്ത്രിമാരായ പി.പ്രസാദിന്റെയുംജി.ആർ.അനിലിന്റെയും നേതൃത്വത്തിൽ നടന്ന ഓൺലൈൻ യോഗത്തിലാണ് നിർദ്ദേശം.

കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള ആർ.ആർ.ടികൾ അവധി ദിവസങ്ങളിൽ ഉൾപ്പെടെ ഫലപ്രദമായി പ്രാദേശിക പ്രശ്‌നങ്ങളിൽ ഇടപെടണമെന്നും മന്ത്രിമാർ നിർദ്ദേശിച്ചു. 2025 ഫെബ്രുവരി വരെ സംഭരിച്ച നെല്ലിന്റെ വില അനുവദിച്ചിട്ടുള്ളതായും ജില്ലയിലെ മുഴുവൻ കർഷകരുടെയും നെല്ല് സമയബന്ധിതമായി കൊയ്ത് സംഭരിക്കുന്നതിന് വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കളക്ടറുടെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കും.


മില്ല് ഉടമകൾ നെല്ല് സംഭരിക്കണം: കളക്ടർ

നെല്ല് സംഭരണത്തിന് സപ്ലൈകോ ചുമതലപ്പെടുത്തിയിട്ടുള്ള മില്ല് ഉടമകൾ നിയോഗിച്ചിട്ടുള്ള പാടങ്ങളിൽ നിന്നും സമയബന്ധിതമായി നെല്ല് സംഭരിക്കാൻ കളക്ടർ അലക്‌സ് വർഗീസ് നിർദ്ദേശിച്ചു. നെല്ല് സംഭരണം സുഗമമാക്കുവാൻ മന്ത്രിമാരായ പി.പ്രസാദിന്റെയും ജി.ആർ.അനിലിന്റെയും നിർദ്ദേശാനുസരണം കളക്ടർ മില്ല് ഉടമകളുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് തീരുമാനം. നെല്ലിന്റെ ഗുണ നിലവാരത്തിൽ തർക്കങ്ങളുണ്ടായാൽ ജനപ്രതിനിധികൾ , കർഷകർ, മില്ല് ഉടമകൾ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഗുണനിലവാര പരിശോധന നടത്തി അതിന്റെ അടിസ്ഥാനത്തിൽ നെല്ല് സംഭരിക്കുവാനുള്ള നടപടികൾ മില്ല് ഉടമകൾ സ്വീകരിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL