
മാവേലിക്കര-: ചുനക്കര ഗ്രാമപഞ്ചായത്ത് സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന നീന്തൽ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം ഓണാട്ടുകര സ്പോർട്സ് അക്കാദമിയിൽ നടന്നു. നീന്തൽ വേഷമണിഞ്ഞ് സ്വിമ്മിംഗ്പൂളിൽ കുട്ടികൾക്കൊപ്പം നീന്തി എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മാവേലിക്കര നിയമസഭാ മണ്ഡലത്തിൽ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് സ്കൂൾ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലന പദ്ധതി തയ്യാറാക്കിയത്.
ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.കെ.ആർ അനിൽ കുമാർ അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ രാധാകൃഷ്ണൻ, തഴക്കര ഗ്രാമപഞ്ചായത്ത് മെമ്പർ അംബിക, എസ്.എം.സി ചെയർമാൻ റെനീഷ്, സ്കൂൾ ഹെഡ്മിസ്ട്രസ് രമാദേവി തുടങ്ങിയവർ സംസാരിച്ചു.
ചുനക്കര ഗവ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ആദ്യഘട്ടം പരിശീലനം നൽകുന്നത്. അടുത്ത സാമ്പത്തിക വർഷം പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയുടെ സൗകര്യം ലഭ്യമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. ഓണാട്ടുകര സ്പോർട്സ് അക്കാദമി ഡയറക്ടർ മിനി പ്രഹ്ളാദൻ, നീന്തൽ പരിശീലകരായ ടെൻസ് എബ്രഹാം, സിദ്ധാർത്ഥ് വി.ആർ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |