SignIn
Kerala Kaumudi Online
Saturday, 24 October 2026 11.56 AM IST

തൊഴിലുറപ്പ് പദ്ധതിയി​ൽ ജില്ലയിൽ വിതരണം ചെയ്യാനുള്ളത് 121കോടി

ആലപ്പുഴ: മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ തൊഴിലാളികൾക്ക് വേതനമായി വിതരണം ചെയ്യാനുള്ളത് 121കോടി രൂപ. 2,10,058തൊഴിലാളികൾക്ക് രണ്ടരമാസത്തത്തെ വേതനമാണ് വിതരണം ചെയ്യാനുള്ളത്. കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് കാലതാമസത്തി​ന് പി​ന്നി​ൽ. ഡിസംബർ പകുതി വരെയുള്ള വേതനം വിതരണം ചെയ്തതിരുന്നു. ഡിസംബറിലെ പകുതിയും ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പൂർണ്ണ വേതനവുമാണ് നൽകാനുള്ളത്.

സാധാരണ, തൊഴിലാളികളുടെ മസ്റ്റർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്താൽ 15ദിവസത്തത്തിനുള്ളിൽ വേതനം നൽകാറുണ്ട്. ഓരോ തൊഴിലാളിക്കും പ്രതിദിനം 346രൂപയാണ് വേതനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL