SignIn
Kerala Kaumudi Online
Saturday, 24 October 2026 7.13 AM IST

ജൈവ കൃഷിയിൽ നൂറുമേനി

nvbnbbm

മുഹമ്മ: ജോലി തിരക്കിനിടയിലും ജൈവ കൃഷിയിൽ വിജയഗാഥ തുടരുകയാണ് സജീവും ഭാര്യ ജ്യോതിയും. മുഹമ്മ പഞ്ചായത്ത് പതിനൊന്നാം വാർഡിലാണ് ഇവരുടെ തോട്ടം. മുഹമ്മയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ സജീവ് ജോലിയുടെ ഇടവേളകളിലാണ് കൃഷിയിടത്തിൽ ശ്രദ്ധിക്കുന്നത്. പച്ച പാവൽ ,വെളുത്ത പാവൽ, മുള്ളൻ വെളളരി ,പൊട്ടുവെള്ളരി ,പയർ വർഗ്ഗങ്ങൾ, വെണ്ട ,വഴുതന, വാഴ എന്നിങ്ങനെയുള്ള വിളകളാണ് കൂടുതലായി കൃഷി ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.ടി. റെജി ,പഞ്ചായത്തംഗം വി. വിഷ്ണു , ആലപ്പുഴ കയർ ക്ലസ്റ്റർ സൊസൈറ്റി പ്രസിഡന്റ് സുധീർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL