
മാവേലിക്കര : ആശ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു മാവേലിക്കര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവേലിക്കര ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ആശാവർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 നൽകുക, പെൻഷൻ, ഗ്രാറ്റുവിറ്റി എന്നിവ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നിു സമരം നടത്തിയത്. ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കോശി അലക്സ് ഉദ്ഘാടനം ചെയ്തു. എൻ.ശ്രീദേവി അധ്യക്ഷയായി. മേഴ്സി ജോബ്, ആർ.ഹരിദാസൻ നായർ, മുരളി തഴക്കര, ഗിരിജ രാമചന്ദ്രൻ,
സുമ അജയൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |