SignIn
Kerala Kaumudi Online
Saturday, 24 October 2026 8.15 AM IST

ലഹരിക്കെതിരെ യൂത്ത്കോൺഗ്രസ്

photo

ചേർത്തല: ലഹരി മാഫിയക്കെതിരെ പ്രതിരോധം തീർക്കാൻ പ്രചരണവുമായി യൂത്ത്കോൺഗ്രസ്. പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് യൂത്ത് കോൺഗ്രസ് ചേർത്തല നിയോജക മണ്ഡലം കമ്മിറ്റി ഒപ്പുശേഖരണം നടത്തി. പെനാൽട്ടി ഷൂട്ടൗട്ട്,ക്രിക്കറ്റ് മത്സരം,സൈക്കിൾ റാലി,നൈറ്റ് വാക്ക്,സെമിനാറുകൾ തുടങ്ങിയവ നടത്തും. ലഹരി ഉപേക്ഷിക്കൂ,​ കരുത്തോടെ ജീവിക്കൂ എന്ന സന്ദേശവുമായുള്ള പ്രചരണം കെ.പി.സി.സി സെക്രട്ടറി എസ്.ശരത് ഉദ്ഘാടനം ചെയ്തു. യൂത്ത്‌കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൻ.പി.വിമൽ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ആർ.രവിപ്രസാദ് അദ്ധ്യക്ഷനായി.സി.ഡി.ശങ്കർ,ബി.ഫൈസൽ,ശിവമോഹൻ,എൻ.ജെ.അനന്തകൃഷ്ണൻ,അമാനുൾ അസ്ലം,അജയകൃഷ്ണൻ,കണ്ണൻ കുറ്റിക്കാട്ട്,കെ.ആർ.രൂപേഷ്,അഭിരാമി,ഐശ്വര്യ,ജയകൃഷ്ണൻ,അജ്മൽ,രജിൻ, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL