
ആലപ്പുഴ : കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേത്യത്തിൽ നടന്ന
"ജീവിതമാണ് ലഹരി
ലഹരിയല്ല ജീവിതം " കാമ്പയിൻ കാഞ്ഞിരംചിറ വാർഡിൽ വെള്ളാപ്പള്ളി ഇടവക വികാരി ഫാദർ ആന്റണി തട്ടകത്ത് ഉദ്ഘാടനം ചെയ്തു. ഡോ.ലിന്റ മറിയം ജോസഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യോഗത്തിൽ കെ.കെ.ഷിജി അദ്ധ്യക്ഷനായി. കെ.സുബിൻ സ്വാഗതം പറഞ്ഞു. കനാൽ വാർഡ് കൗൺസിലർ പി.റഹിയാനത്ത്, സി.ഡി.എസ് ചെയർപേഴ്സൺ സോഫിയ അഗസ്റ്റിൻ, പി.വി.വിനോദ് കുമാർ, ടി.ഡി.പാപ്പച്ചൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |