ഹരിപ്പാട്: ആറാട്ടുപുഴയിലെ കൈവശഭൂമിക്ക് പട്ടയം നൽകണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് ആറാട്ടുപുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് നിവേദനം നൽകി. സി.പി.എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗം ജി.ബിജുകുമാർ, ആറാട്ടുപുഴ തെക്ക് എൽ.സി സെക്രട്ടറി കെ.ശ്രീകൃഷ്ണൻ, എൽ.സി അംഗം വി.ബിനേഷ്ദേവ്, സി.പി.ഐ ഹരിപ്പാട് മണ്ഡലം കമ്മിറ്റിയംഗം കെ.അനിലാൽ, ആറാട്ടുപുഴ തെക്ക് എൽ.സി സെക്രട്ടറി ബി.ദിലീപ്കുമാർ എന്നിവർ പ്രതിനിധിസംഘത്തിൽ ഉണ്ടായിരുന്നു. അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി സംഘാംഗങ്ങൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |