
അമ്പലപ്പുഴ: പുന്നപ്ര ഗവ. മുസ്ലിം എൽ .പി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ 10 ലക്ഷം രൂപ ചെലവിൽ കുട്ടികൾക്കായി വർണ്ണക്കൂടാരം പൂർത്തിയാക്കി. എച്ച്. സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ജി. സൈറസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുധർമ്മ ഭുവനചന്ദ്രൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ എൻ. കെ .ബിജുമോൻ, സുലഭ ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം സതി രമേശ്, ബി .പി .സി ഇൻ ചാർജ് എം. ആർ. പ്രേം, കമാൽ എം മാക്കിയിൽ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ബിന്ദു ജോസ് സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |