
ആലപ്പുഴ: വികസിത ഭാരത സങ്കല്പങ്ങൾക്ക് യുവാക്കളുടെ ആശയരൂപീകരണം സാദ്ധ്യമാകുന്നതിന് കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത് പാർലമെന്റിന്റെ നോഡൽ ജില്ലാ മത്സരം ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു. നോഡൽ ജില്ലാതല മത്സരങ്ങളിൽ വിജയികളാവുന്ന 10 പേർക്കാണ് സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം.സംസ്ഥാന തല മത്സരത്തിൽ വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പാർലമെന്റ്‌റ് മന്ദിരത്തിൽ വച്ച് ഏപ്രിൽ 1,2, 3 തീയതികളിൽ സംഘടിപ്പിക്കുന്ന ദേശീയതല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |