SignIn
Kerala Kaumudi Online
Saturday, 24 October 2026 7.13 AM IST

പ്രായം മറന്ന് മത്സരത്തിൽ പങ്കെടുത്ത് വയോജനങ്ങൾ

ആലപ്പുഴ : ജില്ലാപഞ്ചായത്തും ആര്യാട് ബ്ലോക്ക് പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച വയോജന കലോത്സവം ആനന്ദത്തിന് തുടക്കമായി
പ്രായം മറന്ന് നൂറ് കണക്കിന് കലാകാരൻമാരാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 4-ാം വാർഡിലെ 92 വയസ്സുള്ള സരോജിനി അമ്മയാണ് മത്സരത്തിൽ പങ്കെടുത്ത ഏറ്റവും പ്രായമുള്ള കലാകാരി. മണ്ണഞ്ചേരി പഞ്ചായത്ത് 6-ാംവാർഡിലെ 83 വയസ്സുള്ള ദാസപ്പനും മാരാരിക്കുളം തെക്ക് പഞ്ചായത്ത് 7-ാം വാർഡിലെ 83 വയസ്സുള്ള വല്ലാർപാടം മോഹനനുമായിരുന്നു പ്രായംകൂടിയ പുരുഷകലാകാരൻമാർ.
കലവൂർ ഗവ ഹയർസെക്കന്ററി സ്‌കൂളിൽ ആരംഭിച്ച വയോജന കലോത്സവം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ആര്യാട്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തെഗം അഡ്വ.ആർ.റിയാസ് സ്വാഗതംപറഞ്ഞു. സി.ഡി.പി.ഒ ഷീലദേവസ്യ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇന്ദിരാതിലകൻ ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.എസ്.സുയമോൾ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രകാശ് ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തിലകമ്മ, വാസുദേവ്, അരുൺ ദേവ്, ശരവണൻ, അജികുമാർ, മുഹമ്മ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിശ്വംഭരൻ എന്നിവർ സംസാരിച്ചു. ആര്യാട് ബ്ലോക്ക് ബി.ഡി.ഒ കെ.എസ്. ഷിബു നന്ദി പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL