SignIn
Kerala Kaumudi Online
Saturday, 24 October 2026 7.13 AM IST

കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിച്ച് ട്രാൻസ്ജെൻഡർമാർ

ആലപ്പുഴ: പീഡനശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ഇടതുപക്ഷ ട്രാൻസ്ജെൻഡർ സംഘടനാ നേതാവിനെ ജില്ലാ ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചിൽ നേരിയ സംഘർഷം.

ഡി.സി.സി ഓഫിസിൽ നിന്ന് പ്രകടനമായെത്തിയ പ്രവർത്തകരെ പൊലീസ് കളക്ടറേറ്റിനു മുന്നിൽ തടഞ്ഞു. ജസ്റ്റിസ് ബോർഡ് ചെയർമാനായ കളക്ടറെ നേരിൽ കണ്ട ശേഷമേ മടങ്ങൂവെന്ന് പ്രഖ്യാപിച്ച് എട്ട് പ്രവർത്തകർ പൊരിവെയിലിൽ കളക്ടറേറ്റിന് മുന്നിലെ നടപ്പാതയിൽ കിടന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡന്റ് രാഗ രഞ്ജിനി, സംസ്ഥാന രക്ഷാധികാരി അരുണിമ എം.കുറുപ്പ്, വൈസ് പ്രസിഡന്റ് അന്ന രാജു, സംസ്ഥാന സെക്രട്ടറി അധ്വിക, അമയാ പ്രസാദ്, ജില്ലാ പ്രസിഡന്റ്‌ ശിവ എസ്.മുരളീധരൻ എന്നിവരാണ് പ്രതിഷേധം നടത്തിയത്. ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL