SignIn
Kerala Kaumudi Online
Saturday, 24 October 2026 7.13 AM IST

വേനൽമഴയിൽ നെല്ല് വീണു, നെഞ്ചിടിപ്പോടെ കർഷകർ

കുട്ടനാട് : കഴിഞ്ഞ ദിവസം പെയ്ത മഴയിലും കാറ്റിലും നിരവധി പാടശേഖരങ്ങളിലെ കൊയ്യാറായ നെല്ല് നിലംപതിച്ചത് കർഷകർക്ക് തിരിച്ചടിയായി. ഒരു തുള്ളിക്ക് ഒരു കുടം കണക്കെ പെയ്ത മഴയിൽ രാമങ്കരി കൃഷിഭവന് കീഴിലെ നൂറ് കണക്കിന് ഏക്കർ വരുന്ന പെരുമാനിക്കരി, പൊനയാറ്റുതാഴ്ച, ചമ്പക്കുളം ,രാമങ്കരി കൃഷിഭവനുകൾക്ക് കീഴിലായ് വരുന്ന തെക്കേതൊള്ളായിരം തുടങ്ങി നിരവധി പാടശേഖരങ്ങളിലെ നെല്ലാണ് വീണ് വെള്ളത്തിലായത്.

ഇതിന് പുറമെ കൊയ്ത്ത് കഴിഞ്ഞ് പല പാടശേഖരങ്ങളിലും ദിവസങ്ങളായി കൂന കൂട്ടിയിരുന്ന നെല്ലും നനഞ്ഞു. ഇതോടെ ഈർപ്പത്തോതിന്റെ പേരിൽ മില്ലുകാരുടെ ചൂഷണത്തിനിരയാകേണ്ടിവരും. പാടത്ത് വീണ് കിടക്കുന്ന നെല്ല് രണ്ടു ദിവസങ്ങൾക്കുള്ളിൽ കൊയ്തുമാറിയില്ലെങ്കിൽ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തും. കൊയ്ത് യന്ത്രത്തിന്റെ എണ്ണത്തിലുള്ള കുറവു കാരണം പലപാടശേഖരങ്ങളിലും സമയത്ത് കൊയ്ത്ത് നടക്കുന്നില്ല.

കൊയ്ത്ത് മെഷീനായി പിടിവലി

 വേനൽമഴ കനത്തതിനെ തുടർന്ന് കൊയ്ത്ത് മെഷീന് വേണ്ടി പാടശേഖരങ്ങൾ തമ്മിലുള്ള പിടിവലി ശക്തമായി

 ചെറു പാടശേഖരങ്ങളിലെ കർഷകർക്ക് മെഷീൻ കിട്ടാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു

 കൂടുതൽ ലാഭം നോക്കി ഏജന്റുമാർ വലിയ പാടശേഖരങ്ങളിലേക്ക് മെഷീൻ കൊണ്ടുപോകുന്നതാണ് കാരണം

 വേനൽ മഴ ശക്തിപ്പെട്ടതോടെ ഒരു മണി നെല്ല് പോലും നഷ്ടപ്പെടാതെ കൊയ്തെടുക്കാനുള്ള പരക്കംപാച്ചിലിലാണ് കർഷകർ

മുൻ കാലങ്ങളിൽ രണ്ടരയും മൂന്നും ക്വിന്റെൽ നെല്ലും ലഭിച്ച മിക്ക പാടശേഖരങ്ങളിലും ഇക്കുറി ഒന്നര മുതൽ രണ്ടു ക്വിന്റൽ നെല്ലുമാത്രമാണ് വിളവ് ലഭിച്ചത്. വേനൽമഴയിൽ നെല്ല് കൊയ്തെടുക്കാൻ കഴിയാതെ വന്നാൽ നഷ്ടം ഭീമമാകും

- കർഷകർ

കാ​യ​ൽ​ ​നി​ല​ങ്ങ​ൾ​ ​ല​ക്ഷ്യ​മി​ട്ട് വ​ൻ​കി​ട​ ​മി​ല്ലു​ക​ൾ​ ​രം​ഗ​ത്ത്

​മി​ല്ലു​ട​മ​ക​ളു​മാ​യി​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​ക​ൾ​ക്ക് ​ശേ​ഷ​വും​ ​കു​ട്ട​നാ​ട്ടി​ലെ​ ​കൊ​യ്ത്തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​ശ​മ​ന​മി​ല്ല.​ ​കാ​യ​ൽ​ ​നി​ല​ങ്ങ​ളി​ലെ​ ​കൊ​യ്ത്താ​രം​ഭി​ച്ച​തോ​ടെ​ ​നെ​ല്ല് ​സം​ഭ​ര​ണ​ത്തി​നാ​യു​ള്ള​ ​വ​ൻ​കി​ട​ ​മി​ല്ലു​ക​ളു​ടെ​ ​മ​ത്സ​രം​ ​ചെ​റു​കി​ട​ ​ഉ​ത്പാ​ദ​ക​ർ​ക്ക് ​തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്.

കൈ​ന​ക​രി,​ ​നീ​ല​മ്പേ​രൂ​ർ,​ ​എ​ച്ച് ​ബ്ളോ​ക്ക് ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​നെ​ല്ല് ​സം​ഭ​ര​ണ​മാ​ണ് ​വ​ൻ​കി​ട​ ​മി​ല്ലു​ക​ളു​ടെ​ ​ല​ക്ഷ്യം.​ ​കാ​യ​ൽ​ ​നി​ല​ങ്ങ​ളി​ൽ​ ​മി​ക​ച്ച​ ​വി​ള​വും​ ​അ​രി​വീ​ഴ്ച​ ​കൂ​ടു​ത​ലു​മാ​ണ്.​ ​ഇ​താ​ണ് ​കു​ത്ത​ക​ ​മി​ല്ലു​ക​ളെ​ ​ഇ​വി​ടേ​ക്ക് ​ആ​ക​ർ​ഷി​ക്കു​ന്ന​ത്.​ ​തൂ​ക്ക​കൂ​ടു​ത​ലി​നൊ​പ്പം​ ​ക്വി​ന്റ​ലി​ന് 72​ ​കി​ലോ​ ​അ​രി​വ​രെ​ ​ഇ​വി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​അ​തി​നാ​ലാ​ണ് ​ഇ​വി​ട​ങ്ങ​ളി​ലെ​ ​നെ​ല്ല് ​സം​ഭ​രി​ക്കാ​ൻ​ ​മി​ല്ലു​കാ​ർ​ ​മ​ത്സ​രി​ക്കു​ന്ന​ത്.​ ​ഇ​തോ​ടെ​ ​കു​ട്ട​നാ​ടി​ന്റെ​ ​മ​റ്റ് ​ഭാ​ഗ​ങ്ങ​ളി​ൽ​ ​ചെ​റു​കി​ട,​ ​ഇ​ട​ത്ത​രം​ ​ക​ർ​ഷ​ക​ർ​ ​സ്വ​ന്തം​ ​സ്ഥ​ല​ത്തും​ ​പാ​ട്ട​ത്തി​നെ​ടു​ത്തും​ ​ന​ട​ത്തി​യ​ ​കൃ​ഷി​യു​ടെ​ ​നെ​ല്ല് ​സം​ഭ​ര​ണം​ ​പ്ര​തി​സ​ന്ധി​യി​ലാ​യി.

ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ ​കി​ട്ടാ​നി​ല്ല

ക​ഴി​ഞ്ഞ​ ​ഏ​താ​നും​ ​ദി​വ​സം​ ​നെ​ല്ല് ​സം​ഭ​ര​ണം​ ​ത​ട​സ​പ്പെ​ട്ട​തി​നാ​ൽ,​​​ ​കു​ട്ട​നാ​ട്ടി​ൽ​ ​പ​ല​ ​പാ​ട​ങ്ങ​ളി​ലും​ ​കെ​ട്ടി​ക്കി​ട​ക്കു​ന്ന​ ​നെ​ല്ല് ​ചു​മ​ന്ന് ​മാ​റ്രാ​ൻ​ ​ചു​മ​ട്ടു​കാ​രു​ടെ​യും​ ​വ​ലി​യ​ ​വാ​ഹ​ന​ങ്ങ​ൾ​ ​ക​ട​ന്നു​ചെ​ല്ലാ​ത്ത​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ചെ​റി​യ​ ​വാ​ഹ​ന​ങ്ങ​ളു​ടെ​യും​ ​അ​ഭാ​വ​വും​ ​പ്ര​തി​സ​ന്ധി​ ​സൃ​ഷി​ക്കു​ന്നു​ണ്ട്.​ ​സി​വി​ൽ​ ​സ​പ്ളൈ​സ് ​വ​കു​പ്പി​ന്റെ​ ​ക​ണ​ക്ക് ​പ്ര​കാ​രം​ ​ഇ​തു​വ​രെ​ 48​ ​ശ​ത​മാ​നം​ ​സം​ഭ​ര​ണം​ ​പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.​ 13224.21​ ​ഹെ​ക്ട​റി​ൽ​ ​നി​ന്നാ​യി​ 72887.87​ ​മെ​ട്രി​ക് ​ട​ൺ​ ​നെ​ല്ലാ​ണ് ​മി​ല്ലു​ക​ൾ​ക്ക് ​അ​ലോ​ട്ട് ​ചെ​യ്ത​തെ​ങ്കി​ലും​ ​ഇ​തി​ൽ​ 28984.309​ ​മെ​ട്രി​ക് ​ട​ൺ​ ​ആ​ണ് ​ഇ​തി​ന​കം​ ​സം​ഭ​രി​ച്ച​ത്.​ ​ഇ​ത്ത​വ​ണ​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ ​വി​ള​വാ​യ​ 1,28,357.945​ ​മെ​ട്രി​ക് ​ട​ൺ​ ​നെ​ല്ല് ​സം​ഭ​രി​ക്കാ​ൻ​ 53​ ​മി​ല്ലു​ക​ൾ​ക്കാ​ണ് ​അ​നു​മ​തി​ ​ന​ൽ​കി​യി​ട്ടു​ള്ള​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL