ആലപ്പുഴ: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വേൾഡ് വൈൽഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്‌കൂൾ വിദ്യാർഥികൾക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ജില്ലയിൽ 25 ന് ബ്ലോക്കുതലത്തിലും 29 ന് ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന ക്വിസ് മത്സരങ്ങളിലെ വിജയികളെ പങ്കെടുപ്പിച്ചാണ് മേയ് 16 മുതൽ മൂന്നു ദിവസം മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽ പഠനോത്സവ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലേക്ക് എത്തുന്ന വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. രജിസ്‌ട്രേഷനുള്ള അവസാന തീയതി 22ന് രാവിലെ 11 മണി.: https://forms.gle/tqhNHXbyaURZomhe6. ഫോൺ: 8606586012,9605418356, 9496530164.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |