SignIn
Kerala Kaumudi Online
Saturday, 24 October 2026 3.44 PM IST

ഭക്തിസാന്ദ്രമായി ദീപക്കാഴ്ച, നഗരികാണിക്കൽ ഇന്ന്

ആലപ്പുഴ : പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പൂങ്കാവ് പള്ളിയിൽ ഇന്ന് ശോകസാന്ദ്രമായ നഗരികാണിക്കൽ ചടങ്ങ് നടക്കും. കൊന്നപ്പൂവും തളിർ വെറ്റിലയും കറിവേപ്പിലയും ജനസഹസ്രങ്ങൾ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വാരിയെറിയുന്ന വേളയിൽ എന്റെ കർത്താവേ... എൻ്റെ ദൈവമേ..... എന്നു വിളിച്ചു കരയുന്ന തീർത്ഥാടക സഹസ്രങ്ങളെ സാക്ഷിയാക്കി പൂങ്കാവ് പള്ളിയിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന കർത്താവിന്റെ അത്ഭുത പീഡാനുഭവ തിരുസ്വരൂപം വഹിച്ചുകൊണ്ട് നടത്തുന്ന വിലാപയാത്രയാണ് നഗരികാണിക്കൽ. തുടർന്ന് പ്രസിദ്ധമായ ഉരുൾ നേർച്ചയിൽ പതിനായിരങ്ങൾ പങ്കെടുക്കും.
പെസഹാ വ്യാഴാഴ്ചയിലെ കർമ്മങ്ങൾക്ക് വികാരി ഫാ. സേവ്യർ ചിറമേൽ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് പ്രസിദ്ധമായ ദീപക്കാഴ്ച സമർപ്പണം കെ.സി വേണുഗോപാൽ എം.പി പ്രഥമ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്‌തു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ പങ്കെടുത്തു. പതിനായിരങ്ങളാണ് പ്രധാന നേർച്ചവഴിപാടായ ദീപക്കാഴ്ച സമർപ്പണത്തിൽ പങ്കെടുത്തത്.
ഇന്ന് പുലർച്ചേ 4 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ പള്ളിയിൽ തുടർച്ചയായി കുരിശിന്റെ വഴി നടക്കും തുടർന്ന് 2 മണി വരെ പുത്തൻപാന അമ്മാനം വായന തുടങ്ങിയ അനുഷ്‌ടാന ചടങ്ങുകളും ഉണ്ടാകും.
പുലർച്ചെ 5 മണി മുതൽ 2 മണി വരെ ഇവിടെ എത്തിച്ചേരുന്ന തീർത്ഥാടകർക്കു നേർച്ചക്കഞ്ഞി വിതരണം നടക്കും. നേർച്ചകഞ്ഞി വിതരണവുമായി ബന്ധപ്പെട്ട വെഞ്ചിരിപ്പ് കൃപാസനം ഡയറക്‌ടർ ഡോ. ജോസഫ് വലിയവീട്ടിൽ നിർവ്വഹിക്കും. ഒരു ലക്ഷ ത്തിലേറെ വിശ്വാസികൾ നേർച്ചകഞ്ഞി വിതരണത്തിൽ പങ്കുചേരാൻ ഇവിടെ എത്തിച്ചേരും. കുട്ടനാടൻ കർഷകരും മറ്റു വിശ്വാസികളും സൗജന്യമായി നൽകുന്ന അരിയും തേങ്ങയും മാങ്ങയും എണ്ണയും മറ്റു നേർച്ച സാമഗ്രികളും ഉപയോഗിച്ചാണ് പൂങ്കാവിൽ നേർച്ചകഞ്ഞി തയ്യാറാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL