
ആലപ്പുഴ: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗിന്റെ സ്ഥാപകൻ നായിക്ക് എസ്.സെബാസ്റ്റ്യന്റെ 40 -ാം ചരമവാർഷിദിനം കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ഭരണിക്കാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓർമ്മ ദിനമായി ആചരിച്ചു. യൂണിറ്റ് അങ്കണത്തിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ശിവൻകുട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി രാജേന്ദ്രൻ പിള്ള കെ.ബി, ട്രഷറർ ശശിധരൻ പിള്ള, എൻ.എം ജോൺ എന്നിവർ സംസാരിച്ചു. തുടർന്ന് നായിക്ക് എസ്.സെബാസ്റ്റ്യന്റെ ഛായാചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |