അമ്പലപ്പുഴ:ട്രാവൻകൂർ റൂറൽ ഡെവലപ്മെന്റ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെയും തകഴി ഗ്രാമപഞ്ചായത്തിന്റെയും,സംയുക്ത പാടശേഖര സമിതിയുടെയും നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30 ന് തകഴി പഞ്ചായത്തു ഹാളിൽ തകഴി പഞ്ചായത്തിൽ പ്രൊജക്ട് സൺ റൈസിന്റെ പദ്ധതി വിശിദീകരണ യോഗം നടക്കും.മുൻ മന്ത്രി സി.ദിവാകരൻ ഉദ്ഘാടനം ചെയ്യും.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, നവീൻ കുമാർ കെ.ടി,ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയകുമാർ,തകഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബികാ ഷിബു,രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |