
ആലപ്പുഴ: ഇരുപതിന് സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കിന്റെ വിജയത്തിനായി ആലപ്പുഴയിൽ ചേർന്ന സംയുക്ത കർഷക തൊഴിലാളി കൺവെൻഷൻ കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷനും, കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയനും സംയുക്തമായി നടത്തിയ ജില്ലാ കൺവെൻഷനിൽ ബി.കെ.എം.യു സംസ്ഥാന സെക്രട്ടറി ആർ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.എം.സത്യപാലൻ സ്വാഗതം പറഞ്ഞു.സാറാമ്മ തങ്കപ്പൻ, എ.ഡി.കുഞ്ഞച്ചൻ, ബി.ലാലി, കെ.കെ.സാജു, എ.കെ.സജു, എം.സോമൻ, ടി.പ്രസാദ്, സി.പ്രസാദ്,വി.മോഹനൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |