ആലപ്പുഴ : ജില്ലയിലെ കക്കൂസ് മാലിന്യം ചേർത്തല ശുചിമുറി മാലിന്യസംസ്കരണ പ്ലാന്റിൽ (എഫ്.എസ്.ടി.പി) എത്തിച്ച് ശാസ്ത്രീയമായി സംസ്കരിക്കണമെന്ന് ജില്ലാ കളക്ടർ അലക്‌സ് വർഗീസ് അറിയിച്ചു. എഫ്.എസ്.ടി.പിയുടെ പ്രവർത്തനത്തെ സംബന്ധിച്ച് കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
ചേർത്തലയിലെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിന് പ്രതിദിനം 2.5 ലക്ഷം ലിറ്റർ മാലിന്യം സംസ്കരണ ശേഷിയാണുള്ളത്.
വീടുകളിലെ കക്കൂസ് മാലിന്യം പ്ലാന്റിൽ എത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പൊതുജനങ്ങൾക്ക് സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് സേവനമായ ചേലൊത്ത ചേർത്തല ആപ്പ് വഴിയോ അക്ഷയകേന്ദ്രം വഴിയോ രജിസ്റ്റർ ചെയ്യാം. അനധികൃതമായി ടാങ്കർ ഉടമകളുടെ ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട് സെപ്റ്റിക് മാലിന്യം കൈമാറുകയും ആ മാലിന്യവുമായി വാഹനങ്ങൾ പിടിക്കപ്പെടുകയും ചെയ്താൽ മാലിന്യം കൈമാറിയവർക്കെതിരെയും വാഹനത്തിനെതിരെയും 25000 രൂപ പിഴ അടക്കമുള്ള നിയമനടപടി സ്വീകരിക്കും.
സേവനത്തിനായി http://chelothacherthala.in എന്ന ആപ്പ് മുഖേനയും 7356812811 എന്ന ഫോൺ നമ്പർ മുഖേനയും രജിസ്റ്റർ ചെയ്യാം.
ആകെ എത്തിയത് 8 ടാങ്കറുകൾ
ഒരു ദിവസം 23 ലോഡ് മാലിന്യം മാത്രമാണ് ഇവിടെ സംസ്കരിക്കുന്നത്
68 ടാങ്കറുകളാണ് ചേർത്തല നഗരസഭയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്
അതിൽ എട്ട് ടാങ്കറുകൾ മാത്രമാണ് ഇതുവരെ പ്ലാന്റിൽ ലോഡ് എത്തിച്ചിട്ടുള്ളത്
ബാക്കി വാഹനങ്ങൾ എടുക്കുന്ന ലോഡുകൾ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്ന് നിരീക്ഷിക്കും
പ്ളന്റിന്റെ ശേഷി
പ്രതിദിനം 2.5 ലക്ഷം ലിറ്റർ
നിരക്ക്
(30 കിലോമീറ്ററിനുള്ളിൽ ലിറ്ററിന് നഗരസഭ ഈടാക്കുന്ന നിരക്ക്,
ടാങ്കറുകൾ പ്ലാന്റിന് നൽകേണ്ട തുക എന്നിവ ചുവടെ)
5000 ലിറ്റർ വരെ 4000 രൂപ, 1000 രൂപ
5000-6000 ലിറ്റർ 5000 രൂപ, 1000 രൂപ
6000- 8000 ലിറ്റർ 6000 രൂപ, 1500 രൂപ
8000-15000 ലിറ്റർ 8000 രൂപ, 2000 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |