SignIn
Kerala Kaumudi Online
Saturday, 24 October 2026 2.53 AM IST

സി.പി.ഐ ജില്ലാ സമ്മേളനം 27മുതൽ ഭരണിക്കാവിൽ

ആലപ്പുഴ: 27 മുതൽ 29 വരെ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന് ഭരണിക്കാവൊരുങ്ങി. 27ന് ഉച്ചയ്ക്ക് 2ന് പുതുപ്പള്ളി രാഘവന്റെ സ്‌മൃതി മണ്ഡപത്തിൽ നിന്നും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.പി.മധു ക്യാപ്റ്റനായുള്ള പതാക ജാഥ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോനും വള്ളികുന്നം സി.കെ കുഞ്ഞുരാമന്റെ സ്‌മൃതി മണ്ഡപത്തിൽ നിന്നും എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ ക്യാപ്റ്റനായുള്ള ദീപശിഖാപ്രയാണം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.ജി സന്തോഷും ഉദ്ഘാടനം ചെയ്യും.

മാവേലിക്കര എസ്.കരുണാകരക്കുറുപ്പിന്റെ സ്മൃതിമണ്ഡപത്തിൽ നിന്നും മഹിളാസംഘം ജില്ലാ സെക്രട്ടറി ദീപ്‌തി അജയകുമാർ ക്യാപ്റ്റനായിട്ടുള്ള കൊടിമരജാഥയുടെ ഉദ്ഘാടനം സംസ്ഥാന കൗൺസിൽ അംഗം എ.ഷാജഹാൻ നിർവഹിക്കും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ജാഥകൾ കോയിക്കൽ ചന്തയിൽ സംഗമിക്കും. വൈകിട്ട് 4ന് ചാരുംമൂട് പുരുഷോത്തമൻ, കുരിപ്പുഴ ഫ്രാൻസിസ്. എൻ.സോമലത, ഓച്ചിറ ചന്ദ്രൻ, ഗായത്രിയമ്മ, മധു മുണ്ടകം തുടങ്ങിയർ അണിനിരക്കുന്ന ഗാനസന്ധ്യ. തുടർന്ന് മൂന്നാംകുറ്റിയിലെ കെ.ചന്ദ്രനുണ്ണിത്താൻ നഗറിലേയ്ക്ക് സാംസ്ക്കാരിക വിളംബരജാഥ ആരംഭിക്കും. സമ്മേളന നഗറിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.വി. സത്യനേശൻ പതാകയും എസ്.സോളമൻ ദീപശിഖയും ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.എസ്.രവി കൊടിമരവും ഏറ്റുവാങ്ങും. എൻ.സുകുമാര പിള്ള പതാക ഉയർത്തും.

വൈകിട്ട് 5 ന് മൂന്നാംകുറ്റി ജംഗ്ഷനിൽ നടക്കുന്ന ശതാബ്ദി ആഘോഷ സാംസ്കാരിക സദസ്സ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് , അസി. സെക്രട്ടറിമാരായ പി.വി. സത്യനേശൻ,എസ്.സോളമൻ, സ്വാഗത സംഘം ജനറൽ കൺവീനർ.എൻ.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

പ്രതിനിധി സമ്മേളനം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും

കാനം രാജേന്ദ്രൻ നഗറിൽ (മൂന്നാംകുറ്റി സി.എ.എം ഓഡിറ്റോറിയം) 28 ന് രാവിലെ 10ന് വിപ്ലവ ഗായിക പി.കെ മേദിനി പതാക ഉയർത്തും. തുടർന്ന് പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.

സി.പി.ഐ ദേശീയ എക്സി അംഗം കെ.പി. രാജേന്ദ്രൻ,സംസ്ഥാന അസി.സെക്രട്ടറി ഇ.ചന്ദ്രശേഖരൻ, മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, ജെ.ചിഞ്ചുറാണി, സംസ്ഥാന എക്സ‌ിക്യൂട്ടീവ് അംഗങ്ങളായ സി.എൻ ജയദേവൻ, കെ.കെ അഷറഫ് തുടങ്ങിയവർ സംസാരിക്കും. സമ്മേളനം പൂർത്തിയാക്കാൻ കഴിയാതെ പോയ ആലപ്പുഴ മണ്ഡലത്തിൽ നിന്നുള്ള സമ്മേളന പ്രതിനിധികളെ പാർട്ടി ഘടകങ്ങളിൽ നിന്ന് തീരുമാനിക്കുമെന്ന് ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL