SignIn
Kerala Kaumudi Online
Wednesday, 23 September 2026 11.31 AM IST

മാവേലിക്കരയിൽ കൂൺ ഗ്രാമം പദ്ധതി

മാവേലിക്കര: മാവേലിക്കര നിയോജക മണ്ഡലം കൂൺ ഗ്രാമം പദ്ധതിക്കായി തിരഞ്ഞെക്കപ്പെട്ടതായി എം.എസ്.അരുൺകുമാർ എം.എൽ.എ അറിയിച്ചു. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ വഴി നടപ്പാക്കുന്ന പദ്ധതിയ്ക്ക് 30.25 ലക്ഷം രൂപയുടെ ധനസഹായമാണ് നൽകുന്നത്. 100 ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകൾ, രണ്ട് വൻകിട ഉത്പാദന യൂണിറ്റുകൾ, ഒരു വിത്തുത്പാദന യൂണിറ്റ്, 10 കമ്പോസ്റ്റ് യൂണിറ്റുകൾ, രണ്ട് പായ്ക്ക് ഹൗസുകൾ, മൂന്ന് സംസ്കരണ യൂണിറ്റുകൾ, 100 കർഷകർക്കുള്ള പരിശീലനം എന്നിവ ഉൾപ്പെട്ടതാണ് കൂൺ ഗ്രാമം പദ്ധതി. കഴിഞ്ഞ വർഷം ബ്ലോക്ക് അടിസ്ഥാനത്തിൽ നടപ്പിലാക്കിയിരുന്ന പദ്ധതി 2025-26 വർഷം നിയമസഭ മണ്ഡലം അടിസ്ഥാനമാക്കിയാണ് നടപ്പാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL