SignIn
Kerala Kaumudi Online
Saturday, 24 October 2026 3.52 AM IST

ഓർമ്മയായത് കഥകളി മേളത്തിന് പുത്തൻ തലം നൽകിയ പ്രതിഭ

ph

കായംകുളം: കഥകളി മേളത്തിന്റെ ഭാവാത്മകതയ്ക്ക് ചെണ്ടവായനയിലൂടെ പുതിയ തലങ്ങൾ സമ്മാനിച്ച വാസനാശാലിയായ കലാകാരനായിരുന്നു ഡോ.മാങ്കുളം കൃഷ്ണൻ നമ്പൂതിരി. വേഷങ്ങളുടെ ഭാവങ്ങൾക്കനുസൃതമായി ചെണ്ടയിൽ നാദതരംഗങ്ങൾ തീർത്ത അതുല്യ കലാകാരനെയാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ നഷ്ടമായത്. വിശ്രുത കഥകളി നടൻ മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ ഇളയ മകനായ കൃഷ്‌ണൻ നമ്പൂതിരി​ സ്‌കൂൾ,​ കോളേജ് പഠനത്തിനൊപ്പം കഥകളിച്ചെണ്ടയിലും കൃതഹസ്‌തനായി. വാരണസി മാധവൻ നമ്പൂതിരിയും കലാമണ്ഡലം കേശവനുമാണ് ഗുരുനാഥന്മാർ. അരനൂറ്റാണ്ടിലേറെയായി കഥകളിയരങ്ങിൽ നിറഞ്ഞുനിന്ന അദ്ദേഹം 2200ൽ അധികം വേദകളിൽ പങ്കെടുത്തിട്ടുണ്ട്. ക്യാനഡയിലെ റിഥംസ് ഒഫ് ഇന്ത്യ പ്രോഗ്രാം ഉൾപ്പെടെ വിദേശത്ത് നിരവധി പരിപാടി അവതരിപ്പിച്ചു. കലാമണ്ഡലം കൃഷ്ണൻനായരും മാങ്കുളവും ശാർക്കര ക്ഷേത്രത്തിൽ ഒരുമിച്ച് അവതരിപ്പിച്ച സുഭദ്രാഹരണം കഥയ്ക്ക് മേളം നൽകിയത് കൃഷ്ണൻ നമ്പൂതിരിയായിരുന്നു. ആ അരങ്ങിൽ കുഴഞ്ഞ് വീണാണ് മാങ്കുളം വിഷ്ണു നമ്പൂതിരി ഓർമ്മയായത്.

പിതാവ് മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ നേതൃത്വത്തിവുള്ള കീരിക്കാട് സമസ്ത കേരള കഥകളിവിദ്യാലയം എഴുപതുവരെ മാങ്കുളം ഇല്ലത്തിന്റെ മുറ്റത്തായിരുന്നു പ്രവർത്തിച്ചിരുന്നത്. ഭാവതീവ്രതയും അഭിനയ തികവുംകൊണ്ട് കൊണ്ട് അരങ്ങുകളിൽ നിറഞ്ഞാടിയ മാങ്കുളത്തിന്റെ മകൻ താളവഴിയേ ചെണ്ടയിൽ പ്രാവീണ്യം നേടിയത് അതിനോടുള്ള ഇഷ്ടംകൊണ്ടാണ്.

ഡോക്ടറേറ്റ് ബയോകെമിസ്ട്രിയിൽ

ഡോ.മാങ്കുളം കൃഷ്ണൻ നമ്പൂതിരി കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോ കെമിസ്ട്രിയിലാണ് ഡോക്ടറേറ്റ് നേടിയത്. കേരളാ യൂണിവേഴ്സിറ്റി റിസർച്ച് സൂപ്പർവൈസിംഗ് ഗൈഡും ആലപ്പുഴ എസ്.ഡി കോളേജിലെ സ്പെഷ്യൽ ഗ്രേഡ് യു.ജി.സി പ്രിൻസിപ്പലുമായിരുന്നു.ശാസ്ത്ര ഗവേഷണ രംഗത്ത് ദേശീയ,​ അന്തർദേശീയ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2003 ൽ ജപ്പാനിൽ സയൻസ് കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രബന്ധം അവതരിപ്പിച്ചു. ബ്രി​ട്ടീഷ് മെഡിക്കൽ ജേർണലിൽ ശാസ്ത്രഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചു.

കൊട്ടാരക്കര തമ്പുരാൻ അവാർഡ്, പള്ളിപ്പുറം അവാർഡ്, ആലപ്പുഴ കഥകളി ക്ളബ് അവാർഡ്, നാട്യശാല പുരസ്കാരം, കൊട്ടാരക്കര തമ്പുരാൻ അവാർഡ്,നാട്യശാല പുരസ്ക്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കേരള കലാമണ്ഡലം, ലളിതകലാ അക്കാഡമി, ഭരണസമിതി അംഗമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള കലാമണ്ഡലത്തിൽ ചെണ്ട വിദഗ്ദ്ധനായും പ്രവർത്തിച്ചിരുന്നു. ദൂരദർശന്റെ പ്രോഗ്രാം അഡ്വൈസറി കമ്മിറ്റി മെമ്പറായിരുന്നു. ദൂരദർശനിൽ കഥകളി സീരിയൽ കർണ്ണശപഥം, നളചരിതം, മഹാഭാരതം ഉപദേഷ്ടവായും ചെണ്ടവാദ്യ കലാകാരനായും കഥയുടെ അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL