SignIn
Kerala Kaumudi Online
Saturday, 24 October 2026 3.54 AM IST

അരൂർ ഉയരപ്പാത, പൊടിശല്യം രൂക്ഷം

gxgbgn

എരമല്ലൂർ: മഴ മാറി ഒരു ദിനം കടന്നതോടെ തുറവൂർ- അരൂർ ഉയരപ്പാത നിർമ്മാണ മേഖലകളിൽ പൊടിശല്യം രൂക്ഷമായി. പരിസരം കാണാനാകാതെ വാഹനങ്ങൾ ലൈറ്റുകൾ പ്രകാശിപ്പിച്ചാണ് യാത്ര ചെയ്യുന്നത്. ഓണക്കാലമായതോടെ ധാരാളമായി സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവറന്മാർക്ക് ഏറെ ദുരിതമാണ് ഇത് സൃഷ്ടിക്കുന്നത്. കരാർ കമ്പനി മഴയില്ലാത്ത ദിവസങ്ങളിൽ വെള്ളം തളിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം. മഞ്ഞ് വീഴ്ച പോലെയാണ് ഇവിടെ പൊടി ഉയരുന്നത്. സമീപവാസികൾ, കച്ചവടസ്ഥാപനങ്ങൾ, ഇരുചക്ര,​ കാൽനട യാത്രക്കാർ എന്നിവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL