SignIn
Kerala Kaumudi Online
Tuesday, 22 September 2026 11.45 PM IST

ഹൗസ് ബോട്ടി​ന് തീപി​ടി​ച്ചു

1

കുട്ടനാട് : ചി​ത്തി​ര കായലി​ൽ ഹൗസ് ബോട്ടി​ന് തീപി​ടി​ച്ചു. ബോട്ടി​ലുണ്ടായി​രുന്ന രണ്ട് വി​നോദ സഞ്ചാരി​കളെയും കരയ്ക്കെത്തിച്ചതി​നുശേഷമാണ് തീ ആളി​പ്പടർന്നതെന്നതി​നാൽ വലി​യ ദുരന്തം ഒഴി​വായി​ . ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കുമരകത്തെ റിസോർട്ടിൽ നിന്നെത്തിയതായിരുന്നു ബോട്ടി​ലുണ്ടായി​രുന്ന ടൂറിസ്റ്റുകൾ. ബോട്ട് ജീവനക്കാർ ഇവരെ കരയ്ക്കെത്തിച്ചതിന് തൊട്ടുപിന്നാലെ തീ ആളിപ്പടരുകയായിരുന്നു . സംഭവം അറിഞ്ഞ് ആലപ്പുഴയി​ൽ നിന്നുമുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL