SignIn
Kerala Kaumudi Online
Friday, 23 October 2026 1.36 AM IST

ജില്ലയിലെ അഞ്ച് പച്ചത്തുരുത്തുകൾക്ക് പുരസ്‌കാരം 

dg

ആലപ്പുഴ: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് സ്ഥാപിച്ച പച്ചത്തുരുത്തുകളിൽ ജില്ലയിൽ അഞ്ചെണ്ണത്തിന് പുരസ്കാരം. തദ്ദേശസ്വയംഭരണതലം, വിദ്യാലയം, ദേവഹരിതം, മറ്റ് സ്ഥാപനതലം എന്നീ വിഭാഗങ്ങളിലായാണ് ജില്ലയിലെ വിവിധ പച്ചത്തുരുത്തുകൾ നേട്ടം സ്വന്തമാക്കിയത്. തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ മാവേലിക്കര-താമരക്കുളം (കോട്ടക്കാട്ട്ശ്ശേരി ആറാം വാർഡിൽ ലെപ്രസി സാനിറ്റോറിയത്തിലെ പ്രദർശനത്തോട്ടം), ഭരണിക്കാവ് (വില്ലേജ് ഓഫീസ് പച്ചത്തുരുത്ത്) എന്നിവ ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടി. വിദ്യാഭ്യാസ വിഭാഗത്തിൽ ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തിലെ ജവഹർ നവോദയ വിദ്യാലയവും, ദേവഹരിതം വിഭാഗത്തിൽ പുന്നപ്ര മാർഗ്രിഗോറിയസ് പള്ളിയും, മറ്റ് സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ആലപ്പുഴ കെ.എസ്.ഡി.പിയുമാണ് പുരസ്കാരത്തിന് അർഹമായത്. പുരസ്കാര വിതരണം ഇന്ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെമ്പാടുമായി സ്ഥാപിച്ച 1272.89 ഏക്കറിലെ 4030 പച്ചതുരുത്തുകളുടെ വിലയിരുത്തലാണ് സംസ്ഥാനതലത്തിൽ പൂർത്തിയായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL