SignIn
Kerala Kaumudi Online
Saturday, 24 October 2026 1.50 PM IST

ഇന്ധനച്ചെലവിൽ മുങ്ങി മുഹമ്മ - കുമരകം ബോട്ട് സർവീസ്

ആലപ്പുഴ : മുഹമ്മ- കുമരകം റൂട്ടിൽ സർവീസ് നടത്തുന്ന ജലഗതാഗതവകുപ്പ് ബോട്ടുകളുടെ വരുമാനത്തിൽ പകുതിയും ചെലവാകുന്നത് ഇന്ധന ഇനത്തിൽ . വിവരാവകാശനിയമപ്രകാരം ലഭിച്ച കണക്കുകളിലാണ് ഇക്കാര്യമുള്ളത്. ഇരുബോട്ടുകളുടെയും കഴിഞ്ഞ ഒരുവർഷത്തെ വരുമാനവും ഇന്ധനച്ചെലവും ജീവനക്കാരുടെ ശമ്പളവും കണക്കുകൂട്ടിയാൽ നഷ്ടത്തിലാണ് സർവീസുകൾ.

മുഹമ്മയിൽ നിന്ന് കുമരകത്തേക്ക് പ്രതിദിനം രണ്ട് സ്റ്റീൽ ബോട്ടുകളാണ് സർവീസ് നടത്തുന്നത്. ബോട്ടൊന്നിന് ഒരു ട്രിപ്പിന് 5.625 ലിറ്റർ ഡീസൽ വേണ്ടിവരുമെന്നാണ് വിവരാവകാശ മറുപടിയിൽ പറയുന്നത്. അതായത് 534 രൂപയോളം ബോട്ടൊന്നിന് ഒരു ട്രിപ്പിൽ ഡീസലിനാകും. രണ്ട് ബോട്ടുകൾക്കും കൂടി പ്രതിദിനം ശരാശരി 85-90 ലിറ്ററോളം ഡീസൽ ആകുമ്പോൾ ആ വകയിൽ 8,069 രൂപയാണ് ചെലവ്. സ്രാങ്കും ബോട്ട് മാസ്റ്ററുമുൾപ്പെടെ അഞ്ചു ജീവനക്കാരാണ് ഒരു ബോട്ടിലുള്ളത്. ഇവരുടെ ശമ്പളമുൾപ്പെടെയുള്ള ആനുകൂല്യങ്ങളും ബോട്ടിന്റെ മറ്റ് ചെലവുകളും വേറെ.

വരുമാനത്തിന്റെ പകുതിയും ഡീസലിന്

 ആലപ്പുഴയിൽ ഏറ്റവുമധികം യാത്രക്കാരുള്ള റൂട്ടുകളിലൊന്നാണ് മുഹമ്മ - കുമരകം സർവീസ്

 ഡീസൽ ബോട്ടിന് പകരം സോളാർ ബോട്ടുകൾ ഉപയോഗകച്ചാൽ ഇന്ധനച്ചെലവിനത്തിലെ ഭാരിച്ച ബാദ്ധ്യത ഒഴിവാക്കാം

 യാത്രക്കാർക്കൊപ്പം വാഹനങ്ങളും കയറ്റാവുന്ന സംവിധാനമെന്ന നിലയിൽ നഷ്ടമാണെന്ന പേരിൽ സർവീസുകളെ അവഗണിക്കാൻ കഴിയില്ല

 ശേഷി കൂടിയ സോളാർ ബോട്ടുകൾ കായൽ സവാരിക്ക് ഉപയോഗപ്പെടുത്തി യാത്രക്കാർക്ക് തുണയാകുക മാത്രമാണ് പോംവഴി

 ഇതിനുളള ശുപാർശകൾ ജലഗതാഗത വകുപ്പിന്റെയും സർക്കാരിന്റെയും പരിഗണനയിലാണ്

വരുമാനം (2024-25)

മാസം, തുക എന്ന ക്രമത്തിൽ

ഏപ്രിൽ..................4,99,173

മേയ്........................4,72,651

ജൂൺ..................... 3,36,879

ജൂലൈ...................3,47,755

ആഗസ്റ്റ്...................4,15,274

സെപ്തംബർ............4,90,516

ഒക്ടോബർ............4,70,486

നവംബർ................4,25,710

ഡിസംബർ.............4,79,405

ജനുവരി.................5,33,647

ഫെബ്രുവരി...........4,66,915

മാർച്ച്.....................4,39,197

..................................

വരവ് ചെലവ്

ഏപ്രിലിലെ വരുമാനപ്രകാരം ബോട്ടൊന്നിന്റെ പ്രതിദിന ശരാശരി കളക്ഷൻ..............8,319 രൂപ

ഡീസൽ...............4,034രൂപ

ബാക്കി.................4,285രൂപ(അഞ്ച് ജീവനക്കാരുടെ വേതനവും മറ്റ് ചെലവുകൾക്കും ഇത് പര്യാപ്തമല്ല)

ലാഭത്തിലുപരി നൂറ് കണക്കിന് യാത്രക്കാരുടെ ആശ്രയമെന്ന നിലയിൽ സേവനത്തിന് പ്രാധാന്യം നൽകിയാണ് കുമരകം സർവീസ് നടത്തുന്നത്. സോളാർ ബോട്ട് വന്നാൽ സർവീസ് ലാഭകരമാക്കാം

- ജലഗതാഗത വകുപ്പ് ,മുഹമ്മ സ്റ്റേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL