SignIn
Kerala Kaumudi Online
Friday, 23 October 2026 1.38 AM IST

എൽ.ഡി.എഫ് കൺവൻഷൻ

s

ആലപ്പുഴ : അതിദാരിദ്ര്യ വിമുക്തമായ കേരളം ഇനി കേവല ദാരിദ്ര്യവും തുടച്ച് നീക്കുമെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം ടി.ജെ.ആഞ്ചലോസ് പ്രസ്താവിച്ചു. എൽ.ഡി.എഫ് ജില്ലാ കോടതി വാർഡ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും ഭക്ഷണവും വീടും, മികച്ച ചികിത്സാ സംവിധാനം ഉറപ്പാക്കൽ എന്നിവയ്ക്കാണ് എൽഡിഎഫ് സർക്കാർ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓരോ വർഷവും പ്രോഗ്രസ്സ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന രീതി ആവിഷ്‌ക്കരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് അദ്ദേഹം പറഞ്ഞു. കെ.കെ.സുലൈമാൻ അദ്ധ്യക്ഷനായി.
പി.കെ.സുധീഷ്, അഗസ്റ്റിൻ കരിമ്പുകാല , എൻ.ഷിജീർ, എസ്.രാജേന്ദ്രൻ , സ്ഥാനാർത്ഥി ആർ.വിനീത
എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL